സുവർണ രേഖ പ്രഥമ പ്രഫ.പി.മീരാക്കുട്ടി കവിത അവാർഡ് ബൃന്ദയ്ക്ക് നൽകി.

കോതമംഗലം:സുവർണ രേഖ പ്രഥമ പ്രഫ.പി.മീരാക്കുട്ടി കവിത അവാർഡ് ബൃന്ദയ്ക്ക് സാഹിത്യകാരനും നടനുമായ തമ്പി ആൻ്റണി നൽകി. വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രഫ.ടി.എം. പൈലി അധ്യക്ഷത വഹിച്ചു. റിട്ട. ജില്ല ജഡ്ജ് ടി.വി. മാത്യൂസ്, കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ എം.ഷൈറജ് എന്നിവർ പ്രഫ.പി.മീരാ കുട്ടി അനുസ്മരണം നടത്തി.വിജയകുമാർ കളരിക്കൽ, സതിഷ് നായർ, റവ. ബിനോയ് പിച്ചളക്കാട്, എൻ.സുരേഷ്, ജയൻ ചെറിയാൻ, ദേവപ്രകാശ്, തമ്പി ആൻ്റണി, സാബു ചെറിയാൻ, പ്രഫ. ബേബി എം.വർഗീസ്, ബാബു ഇരുമല, ഡോ.ജേക്കബ് ഇട്ടുപ്പ്, കെ.ബി.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
തമ്പി ആൻ്റണിയുടെ ഭൂതത്താൻകുന്ന് എന്ന നോവൽ ചർച്ചയും ഉമ്പായിയുടെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി.